Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sudha Baby

കൊ​ച്ചി​യി​ലെ യു​വ​തി​യു​ടെ മ​ര​ണം; സു​ധ ബേ​ബി​യു​ടെ അ​മ്മ​യും ഷാ​ജി​യും ഒ​ന്നി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

കോ​ട്ട​യം മൂലേടം സ്വ​ദേ​ശി​നി​യാ​യ സു​ധ ബേ​ബി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ പി​ടി​യി​ലാ​യ ഷാ​ജി​യും സു​ധ​യു​ടെ അ​മ്മ​യും ഹൈ​ക്കോ​ട​തി​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഷാ​ജി​യും സു​ധാ ബേ​ബി​യും കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​മ്മ​യു​ടെ ചി​കി​ത്സ​ക്കാ​യി ഇ​വ​ർ കൊ​ച്ചി​യി​ലാ​ണ് താ​മ​സം. അ​ടു​ത്തി​ടെ ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. തു​ട​ർ​ന്ന് രാ​ത്രി ഇ​രു​വ​രും റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്തേ​ക്ക് പോ​വു​ക​യും ഇ​വി​ടെ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സു​ധ​യു​ടെ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.

അ​തേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന ശേ​ഷം പ്ര​തി ഷാ​ജി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

Latest News

Up